ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് സമീപം തലയും ശരീര ഭാഗങ്ങളും വേര്‍പെടുത്തിയ നിലയില്‍ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ബഹദൂര്‍ ഖല്‍സ കോളജിൻ്റെ ബസ് സ്റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സംശയകരമായ നിലയില്‍ ബാഗ് കാണപ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഞായറാഴ്ച രാത്രിയോ പുലർച്ചയോ നടന്നതാകാം കൊലപാതകമെന്നാണ് നിഗമനം.
പോലീസ് നടത്തിയ പരിശോധനയില്‍ 28നും 30നും ഇടയില്‍ പ്രായമുള്ള പുരുഷന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാല്‍ ഉടലില്‍ നിന്നും മുറിച്ചെടുത്ത് രണ്ടായി കീറിമുറിച്ച നിലയിലായിരുന്നു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും തുമ്പൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്വാതന്ത്ര്യ ദിനം അടുക്കുമ്പോൾ തലസ്ഥാന നഗരിയിൽ നടന്ന കൊലപാതകം പോലീസിനെ കുഴക്കുകയാണ്. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഡെല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇതിനിടെ കൊലയാളി പോലീസിന്റെ ശ്രദ്ധയില്‍ പെടാത്തവിധം വളരെ വിദഗ്‌ദമായി രക്ഷപ്പെട്ടിരിക്കയാണ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ഡൽഹി പോലീസ് വ്യക്തമാക്കി.
ബാഗിലുണ്ടായിരുന്നത് തല വെട്ടിമാറ്റിയ യുവാവിൻ്റെ മൃതദേഹം; തലസ്ഥാന നാഗരിയിലുണ്ടായ കൊലപാതകം പോലീസിനെ കുഴക്കുന്നു