ബഹ്‌റൈനില്‍ ആത്മഹത്യ ചെയ്യുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു; ഒരുമാസത്തിനിടേ മരിച്ചത് ആറുപേര്‍; തൃശൂര്‍ സ്വദേശിനി ഷിംലി മരിച്ചതെന്തിന് ?

  • Post category:news
  • Reading time:1 min read
You are currently viewing ബഹ്‌റൈനില്‍ ആത്മഹത്യ ചെയ്യുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു; ഒരുമാസത്തിനിടേ മരിച്ചത് ആറുപേര്‍;  തൃശൂര്‍ സ്വദേശിനി ഷിംലി മരിച്ചതെന്തിന് ?

മനാമ: ബഹ്‌റൈനില്‍ മലയാളി യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഷംലി പന്തയിലിനെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ബഹ്‌റൈനില്‍ ആത്മഹത്യ ചെയ്ത മലയാളികളുടെ എണ്ണം ഇതോടെ ആറായി. തൃശൂര്‍ ജില്ലയിലെ പറപ്പൂര്‍ അന്നനട സ്വദേശിയാണ് ഷംലി. മുഹറഖില്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു ഷംലി രണ്ടു ദിവസമായി ജോലിക്കെത്താത്തതിനാല്‍ സഹപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിനെ തുടര്‍ന്നാണ് ഷംലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ സഹപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും കിട്ടാത്തതിനാല്‍ താമസസ്ഥലത്ത് പോയി അന്വേഷിക്കുകയായിരുന്നു. വീട് അകത്ത് നിന്ന് പൂട്ടിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി നടത്തിയ തിരച്ചിലിലാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച ഷംലിയെ കണ്ടെത്തിയത്.

0Shares