ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഷെയ്ന്‍ നിഗം എന്ന കലാകാരന്‍ ഒരു അനാഥനെപ്പോലെ നിന്ന് ഭയന്നു വിറയ്ക്കുന്നത് നമ്മുടെ കേരളത്തിലാണ്; സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കേണ്ടതാണെന്ന് ശാരദക്കുട്ടി

  • Post category:news
  • Reading time:1 min read
You are currently viewing ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഷെയ്ന്‍ നിഗം എന്ന കലാകാരന്‍ ഒരു അനാഥനെപ്പോലെ നിന്ന് ഭയന്നു വിറയ്ക്കുന്നത് നമ്മുടെ  കേരളത്തിലാണ്; സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കേണ്ടതാണെന്ന് ശാരദക്കുട്ടി

തനിക്ക് വധഭീഷണി ഉണ്ടെന്നുപറഞ്ഞ ഷെയ്ന്‍ നിഗമിന്‍റെ വീഡിയോ കണ്ട എഴുത്തുകാരി ശാരദക്കുട്ടി പ്രതികരിക്കുന്നു. നിര്‍മ്മാതാവ് ജോബി ജോര്‍ജിന്‍റെ ഓഡിയോ കേള്‍ക്കാനിടയായെന്നും അയാളുപയോഗിക്കുന്ന ഭാഷ ഭയപ്പെടുത്തുന്ന വിധത്തില്‍ അക്രമാസക്തമാണെന്നും ശാരദക്കുട്ടി പറയുന്നു.

ആ ഓഡിയോയില്‍ കേള്‍ക്കുന്ന ഭയജനകമായ ഭാഷ ഒരു ജനാധിപത്യ സമൂഹത്തിന് കേട്ടിരിക്കാനോ താങ്ങാനോ വെച്ചുപൊറുപ്പിക്കാനോ ആകുന്നതല്ലെന്നും ശാരദക്കുട്ടി പറഞ്ഞു. ഇന്നലെയും ഇത്തരമൊരു വിഷയത്തില്‍ നമ്മള്‍ ആശങ്കപ്പെട്ടതാണ്. തീര്‍ച്ചയായും പ്രകടമായ തെളിവുകളുള്ള ഇത്തരം അക്രമ ഭീഷണികള്‍ക്കെതിരെ, ഭീഷണി മുഴക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ഉചിതമായ നടപടി എടുക്കേണ്ടതാണെന്നും ശാരദക്കുട്ടി ആവശ്യപ്പെട്ടു.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഷെയ്ന്‍ നിഗം എന്ന കലാകാരന്‍ ഒരു അനാഥനെപ്പോലെ നിന്ന് ഭയന്നു വിറയ്ക്കുന്നത് നമ്മുടെ കേരളത്തിലാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍റെ നേരെ വരുന്ന ഭീഷണിയോളം ഗൗരവം ഓരോ ചെറിയ മനുഷ്യന്‍റെയും ഭയങ്ങള്‍ക്ക് നേരെ ഉണ്ടാകണം. ഉചിതമായ ഇടപെടലുണ്ടാകണമെന്നും ശാരദക്കുട്ടി പറഞ്ഞു.

0Shares