
ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുന്നിടെ ഹോളിവുഡ് നായകന്‍ ടോം ക്രൂയിസിന് പരിക്ക്. മിഷന്‍ ഇംപോസിബിള്‍ 6 ചിത്രീകരണത്തിനിടെയാണ് താരത്തിന് കാലിന് പരിക്ക് പറ്റിയത്. താരത്തെ വിദഗ്ധപരിശോധനയ്ക്ക് വിധേയമാക്കിറ്റുണ്ട്. ഇതേതുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചു. ഞായറാഴ്ച രാവിലെ നടന്ന ചിത്രീകരണത്തിനിടെയാണ് അപ്രതീക്ഷിത സംഭവം. ബഹുനില കെട്ടിടത്തിനു മുകളിലൂടെയുള്ള ചാട്ടമാണ് സൂപ്പര്‍താരത്തിന് പിഴച്ചത്. കാലിനു പരിക്കേറ്റ് ടോം മുടന്തി നീങ്ങുന്നതും കാണാം.
ടോം ക്രൂയിസിന്റെ ഉമസ്ഥതയിലുള്ള നിര്‍മ്മാണക്കമ്പനിയാണ് ആഗോള ഹിറ്റായ ഈ ചിത്രങ്ങളുടെ പരമ്പര നിര്‍മ്മിക്കുന്നത്. ലോകത്തിലെ പണം വാരി ചിത്രങ്ങളില്‍ മുന്‍ നിരയിലാണ് ചിത്രം.
2019ല്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്‌സ് രംഗങ്ങളുടെ ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. ടോം ക്രൂയിസിന്റെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ചിത്രമാണിതെന്നാണ് അണിയറക്കാരുടെ അവകാശവാദം. ക്രൂയിസിന്റെ ആക്ഷന്‍ രംഗങ്ങള്‍ ലോകത്തെ അമ്പരപ്പിക്കുക തന്നെ ചെയ്യുമെന്നും അവര്‍ പറയുന്നു. പക്ഷേ ചിത്രത്തെ കുറിച്ച് ഏറെയൊന്നും പുറത്തു വിടാന്‍ തയ്യാറായിട്ടില്ല. ചിത്രത്തിലെ സഹതാരങ്ങളുടെ നിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നു. ക്രിസ്റ്റഫര്‍ മക് ക്വരെയാണ് സംവിധായകന്‍.
