തായ്‌വാനില്‍ ബസ് മറിഞ്ഞ് 32 പേര്‍ മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing തായ്‌വാനില്‍ ബസ് മറിഞ്ഞ് 32 പേര്‍ മരിച്ചു.


തായ്‌പെയ്: തായ്‌വാന്റെ തലസ്ഥാനമായ തായ്‌പെയില്‍ ഹൈവേയില്‍ ബസ് മറിഞ്ഞ് 32 പേര്‍ മരിച്ചു. അപകടത്തില്‍ 12ലധികം പേര്‍ക്ക് പരിക്കേറ്റു.
അപകടത്തില്‍ മരിച്ചവരില്‍ അധികവും വയോധികരാണ്. ടൂര്‍ കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട് മറിഞ്ഞ ബസ്സിന്റെ മുകള്‍ഭാഗം പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ സുരക്ഷാസംഘം രക്ഷപ്പെടുത്തിയത്.

അമിതവേഗതയില്‍ വന്ന ബസ്സിന് വളവില്‍വച്ച് നിയന്ത്രണം നഷ്ടമാവുകയും അപകടമുണ്ടാവുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

0Shares