ബസ് നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് മൂന്ന് മരണം; 44 പേര്‍ക്ക് പരിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ബസ് നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് മൂന്ന് മരണം; 44 പേര്‍ക്ക് പരിക്ക്

ഹിമാചല്‍ പ്രദേശ്: നിയന്ത്രണം വിട്ട ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് മൂന്ന് മരണം. 44 പേര്‍ക്ക് പരിക്കേറ്റു. ഹിമാചല്‍ പ്രദേശ് റോഡ് വേയ്സ് ട്രാന്‍സ്പോര്‍ട്ടിന്റെ ബസാണ് അപകടത്തില്പെട്ടത്. 47 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്.പഞ്ചാബിലെ ഹോഷിയാര്‍പൂരിലേയ്ക്ക് പോവുകയായിരുന്നു ബസ്.ബസിലുണ്ടായിരുന്ന മറ്റ് 36 പേരുടേയും പരിക്കുകള്‍ സാരമാണ്. ഇതില്‍ എട്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ട്. ചിന്ത്പുര്‍ണി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങിയവരാണ് അപകടത്തില്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

0Shares