ബസ് എടുക്കുന്നതിനിടെ വാതിൽപ്പടിയിൽ നിന്ന അഞ്ചാം ക്ലാസ്സുകാരനെ തള്ളി താഴെയിട്ടു: കണ്ണൂരിൽ ക്ലീനർക്കെതിരെ കേസ്

  • Post category:news
  • Reading time:1 min read
You are currently viewing ബസ് എടുക്കുന്നതിനിടെ വാതിൽപ്പടിയിൽ നിന്ന അഞ്ചാം ക്ലാസ്സുകാരനെ തള്ളി താഴെയിട്ടു: കണ്ണൂരിൽ  ക്ലീനർക്കെതിരെ കേസ്

ബസ് എടുക്കുന്നതിനിടെ വാതിൽപ്പടിയിൽ നിന്ന വിദ്യാർത്ഥിയെ തള്ളിത്താഴെയിട്ട സംഭവത്തിൽ ക്ലീനർക്കെതിരെ കേസ്. കണ്ണൂർ കൂടാളിയിൽ ഇരിട്ടി റൂട്ടിലോടുന്ന കെ.സി.എം ബസിലെ ക്ലീനർ ശ്രീജിത്ത് പോലീസ് പിടിയിലായി. ഇന്നലെ വൈകിട്ട് കൂടാളി ഹയർ സെക്കന്ററി സ്കൂളിന് മുന്നിലാണ് സംഭവം നടന്നത്. കൂടാളി ഹയർ സെക്കന്ററി സ്കൂളിലെ അഞ്ചാം ക്ലാസുകാരനെയാണ് ബസ് എടുക്കവേ വാതിൽപ്പടിയിൽ നിന്നും കൈവിടുവിച്ച് ക്ലീനർ തള്ളിത്താഴെയിട്ടത്.

സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. ബസും കസ്റ്റഡിയിലെടുത്തു. കൂടാളി ഹൈസ്കൂളിന് മുന്നിൽ വിദ്യാർത്ഥികളെ കയറ്റാതെ ബസ് എടുക്കുന്നത് പതിവാണെന്ന് വ്യാപക പരാതിയുണ്ട്. കാര്യമായി പരിക്കേൽക്കാതെ അത്ഭുതകരമായാണ് വിദ്യാർത്ഥി രക്ഷപ്പെട്ടത്. രക്ഷിതാവിന്‍റെ പരാതിയിലാണ് ഉളിയിൽ സ്വദേശി ശ്രീജിത്തിനെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തത്.

0Shares