ബസുടമകള്‍ പ്രതിഷേധമാര്‍ച്ചും സെക്രട്ടറിയേറ്റ് ധര്‍ണയും നടത്തി

  • Post category:news
  • Reading time:1 min read
You are currently viewing ബസുടമകള്‍ പ്രതിഷേധമാര്‍ച്ചും സെക്രട്ടറിയേറ്റ് ധര്‍ണയും നടത്തി

തിരുവനന്തപുരം: പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടി. യുടെ പരിധിയില്‍ ഉള്‍പ്പെടുത്തുക, അതിനു കഴിയുന്നില്ലായെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഡീസലിന്റെ നികുതി കുറക്കുക, സ്വകാര്യ ബസുകള്‍ക്ക് ഡീസലിന് സബ്സിഡി അനുവദിക്കുക, ബസ്ബോഡി നിര്‍മ്മാണത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിന് സാവകാശം അനുവദിക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് പരിഷ്‌ക്കരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധമാര്‍ച്ചും സെക്രട്ടറിയേറ്റ് ധര്‍ണയും നടത്തി. ധര്‍ണ കെ.മുരളീധരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെ. ഗിരീഷ്, താരാനാഥ് മധൂര്‍, തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

0Shares