ബലാത്സംഗക്കേസുകളില്‍ 21 ദിവസത്തിനകം വധശിക്ഷ; പുതിയ നിയമനിര്‍മ്മാണവുമായി ആന്ധ്രപ്രദേശ്

  • Post category:news
  • Reading time:1 min read
You are currently viewing ബലാത്സംഗക്കേസുകളില്‍ 21 ദിവസത്തിനകം വധശിക്ഷ; പുതിയ നിയമനിര്‍മ്മാണവുമായി ആന്ധ്രപ്രദേശ്

രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുമ്പോള്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.ഇപ്പോള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ പുതിയ നിയമനിര്‍മ്മാണം നടത്താനൊരുങ്ങിയിരിക്കുകയാണ് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. ഇതിനായി നിരവധി നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്.

കേസുകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയാണ് പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളിലൊന്ന്. ബലാത്സംഗക്കേസുകളില്‍ 21 ദിവസത്തിനകം വധശിക്ഷ നടപ്പാക്കുമെന്നും ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പറയുന്നു.ഈ നിര്‍ദ്ദേശങ്ങളടങ്ങിയ ബില്‍ ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. തെലുങ്കാന,ഉന്നാവോ കേസുകളില്‍ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ നിയമനിര്‍മ്മാണവുമായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

0Shares