പീഡന ദൃശ്യം ഫോണിലൂടെ പ്രചരിപ്പിച്ചു. പരാതിപ്പെടാന്‍ പോയപ്പോള്‍ പ്രധാന അദ്ധ്യാപകൻ്റെയും ഭീഷണിപ്പെടുത്തിയുള്ള പീഡനം. രണ്ടു അദ്ധ്യാപകരും മൂന്ന് വിദ്യാര്‍ത്ഥികളും അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing പീഡന ദൃശ്യം ഫോണിലൂടെ പ്രചരിപ്പിച്ചു. പരാതിപ്പെടാന്‍ പോയപ്പോള്‍ പ്രധാന അദ്ധ്യാപകൻ്റെയും ഭീഷണിപ്പെടുത്തിയുള്ള പീഡനം. രണ്ടു അദ്ധ്യാപകരും മൂന്ന് വിദ്യാര്‍ത്ഥികളും അറസ്റ്റില്‍


ബീഹാര്‍: പ്രധാന അധ്യാപകന്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരും 15 വിദ്യാര്‍ഥികളും കഴിഞ്ഞ ഏഴ് മാസമായി തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി 13 കാരിയുടെ പരാതി. ബീഹാറിലെ പട്ട്ണ ജില്ലയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് അധ്യാപകരെയും രണ്ട് വിദ്യാര്‍ഥികളെയും അറസ്റ്റ് ചെയ്തെങ്കിലും ബാക്കി പ്രതികള്‍ ഒളിവിലാണ് .ഇവരെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന്് പോലീസ് അറിയിച്ചു. പര്‍സാഘട്ട് ഗ്രാമത്തിലെ ദീപേശ്വര്‍ ബാല്‍ ഗ്യാന്‍നികേതന്‍ എന്ന സ്വകാര്യ സ്‌കൂളിലാണ് പീഡനസംഭവം നടന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സഹപാഠികളിലൊരാള്‍ കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വിദ്യാര്‍ഥി മറ്റ് സഹപാഠികളെ കാണിച്ചു. പിന്നീട് അവരും കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങി എന്നാണ് പരാതി .ഇതിനേക്കുറിച്ച് പരാതിപ്പെടാനാണ് സ്‌കൂളിലെ പ്രധാന അധ്യാപകന്റെ അടുത്ത് എത്തിയത്. പരാതി കേട്ട പ്രധാന അധ്യാപകന്‍ രക്ഷിക്കുന്നതിന് പകരം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കുട്ടിയുടെ പരാതി. ഇക്കാര്യമറിഞ്ഞ മറ്റ് രണ്ട് അധ്യാപകരും തന്നെ പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയില്‍ പറഞ്ഞു .

0Shares