ബലമായി കടന്നുപിടിച്ച് ചുംബിച്ച യുവാവിന്റെ നാവ് വീട്ടമ്മ കടിച്ചുമുറിച്ചു; നാവിന്റെ കഷ്ണവുമായി പോലീസ്‌റ്റേഷനിൽ എത്തി പരാതി നൽകി

  • Post category:news
  • Reading time:1 min read
You are currently viewing ബലമായി കടന്നുപിടിച്ച് ചുംബിച്ച യുവാവിന്റെ നാവ് വീട്ടമ്മ കടിച്ചുമുറിച്ചു; നാവിന്റെ കഷ്ണവുമായി പോലീസ്‌റ്റേഷനിൽ എത്തി പരാതി നൽകി

കൊച്ചി: മദ്യലഹരിയില്‍ തന്നെ ബലമായി കടന്നുപിടിച്ച് ചുംബിച്ച യുവാവിന്റെ നാവ് വീട്ടമ്മ കടിച്ചു മുറിച്ചു. മുറിച്ചെടുത്ത നാവുമായി പോലീസ്സ്റ്റേഷനിൽ എത്തി പരാതി നൽകുകയും ചെയ്തു. എറണാകുളം ജില്ലയിൽ ഞാറക്കലിൽ ആണ് സംഭവം. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഞാറയ്ക്കല്‍ മൂരിപ്പാടത്ത് രാഗേഷിനെതിരെ (30) കേസെടുത്തു. എറണാകുളത്ത് സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. നാവ്മുറിഞ്ഞതിൽ ചികിത്സതേടിഎത്തിയവരെ അന്വേഷിച്ചുകൊണ്ട് ആശുപത്രികളിൽ ചെന്ന പോലീസിന് ഇയാളെ എളുപ്പം പിടികൂടാനായി. യുവാവിന്റെ വീട്ടിൽ സംഭവം അറിഞ്ഞിരുന്നില്ല എന്ന് പോലീസ് പറയുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വീട്ടമ്മ വീട്ടിനു പുറത്തെ ടോയ്‌ലെറ്റിലേക്ക് പോകുന്നതു കണ്ട യുവാവ് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പുറത്തേക്കിറങ്ങിയ വീട്ടമ്മയെ ഇരുട്ടില്‍ ഇയാള്‍ കടന്നുപിടിച്ചു. കടന്നു പിടിച്ചയാളെ വീട്ടമ്മ ശക്തിയായി കടിച്ചു. ചുംബിക്കാന്‍ ശ്രമിച്ച യുവാവിന്റെ നാവിലാണ് കടിയേറ്റത്. ഇതോടെ ഇയാള്‍ സ്ത്രീയെ തള്ളിയിട്ട് ഓടിക്കളഞ്ഞു. മദ്യലഹരിയിൽ അറിയാതെ സംഭവിച്ചുപോയതാണ് എന്നാണ് രാഗേഷ് പോലീസിനോട് പറഞ്ഞത്. സംസാരിക്കാൻ പ്രതിക്ക് ബുദ്ധിമുട്ടുണ്ട്.

0Shares