ബലമായി കടകള്‍ അടപ്പിക്കുകയോ വാഹനം തടയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പൊലീസിനോട് ഹൈക്കോടതി; തിങ്കളാഴ്ച ഹര്‍ത്താലുണ്ടോ? എന്നാല്‍ സത്യാവസ്ഥ ഇതാണ്

  • Post category:news
  • Reading time:1 min read
You are currently viewing ബലമായി കടകള്‍ അടപ്പിക്കുകയോ വാഹനം തടയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പൊലീസിനോട് ഹൈക്കോടതി; തിങ്കളാഴ്ച ഹര്‍ത്താലുണ്ടോ? എന്നാല്‍ സത്യാവസ്ഥ ഇതാണ്

തിരുവനന്തപുരം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ചില സംഘടനകള്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം ഈ ഹര്‍ത്താലിന് മറ്റ് രാഷ്ട്രീയ കക്ഷികളില്‍ നിന്നോ സംഘടനകളില്‍ നിന്നോ പിന്തുണ ലഭിച്ചിട്ടില്ല. ഇടത് -വലത് മുന്നണികളോ, ബി.ജെ.പിയോ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ആര്‍.എസ്.എസും ഹര്‍ത്താലിനെ അനുകൂലിച്ചിട്ടില്ല. അരാജകത്വം വളര്‍ത്തുന്ന സംഘടനകളുടെ ഹര്‍ത്താലിന്റെ ഭാഗമാകാനില്ലെന്നാണ് ആര്‍.എസ്.എസ് നിലപാട്. നാളത്തെ ഹര്‍ത്താലില്‍ സമുദായത്തിന് പങ്കില്ലെന്ന് അഖില കേരള വിശ്വകര്‍മ മഹാസഭ ഡയറക്ടര്‍ ബോര്‍ഡ് യോഗവും അറിയിച്ചു.നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ നടത്തുമെന്നാണ് അയ്യപ്പ ധര്‍മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത്, ഹനുമാന്‍ സേന ഭാരത് സംസ്ഥാന ചെയര്‍മാന്‍ എ.എം. ഭക്തവത്സലന്‍ തുടങ്ങിയവര്‍ അറിയിച്ചത്. എന്നാല്‍ പിന്തുണയില്ലാത്തതിനാല്‍ തന്നെ ഹര്‍ത്താലിന് വലിയ ചലനം ഉണ്ടാക്കാനാകില്ലെന്നാണ് കണക്ക് കൂട്ടല്‍. വിവിധ ഹിന്ദു സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ ബലമായി കടകള്‍ അടപ്പിക്കുകയോ വാഹനം തടയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പൊലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഇക്കാര്യം ഉറപ്പാക്കാന്‍ പൊലീസിന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

0Shares