വാഷിങ്ടണ്‍: കേരളത്തില്‍ മാത്രല്ല അമേരിക്കയിലും ബന്ധു നിയമനം വാര്‍ത്തയാകുന്നു. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തന്റെ മകളുടെ ഭര്‍ത്താവിനെ വൈറ്റ് ഹൗസിലെ മുഖ്യ ഉപദേഷ്ടാവാക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത്. മകള്‍ ഇവാങ്കയുടെ ഭര്‍ത്താവ് 35 കാരനായ ജാരേദ് കുഷ്‌നറെയാണ് വൈറ്റ് ഹൗസിലെ ഉപദേഷ്ടാവായി നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനായ ജാരേദ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രചാരണത്തിന് പ്രധാന ചുമതല വഹിച്ചിട്ടുണ്ടായിരുന്നു. മരുമകന്‍ തന്റെ വിലമതിക്കാനാകാത്ത സ്വത്താണെന്നും ഇങ്ങനൊരു സ്ഥാനം അദ്ദേഹത്തിന് നല്‍കുന്നതില്‍ അഭിമാനിക്കുന്നുവെന്നുമാണ് ട്രംപ് പ്രതികരിച്ചത്. ഇതേ സമയം നിയമന വാര്‍ത്തകള്‍ പുറത്തു വന്നതോടെ ഈ തീരുമാനത്തോട് എതിര്‍പ്പുമായി ഡെമോക്രാറ്റിക് അംഗങ്ങള്‍ മുന്നോട്ട് വന്നിരികയാണ്.