ചെന്നൈ: കര്‍ഷകര്‍ക്ക് അനുകൂലമായി നടന്ന തമിഴ്‌നാട് ബന്ദിന്റെ ഭാഗമായി റോഡ് ഉപരോധിച്ചതന് ഡി.എം.കെ പ്രസിഡണ്ട് എം.കെ സ്റ്റാലിന്‍ അറസ്റ്റില്‍. ഡി.എം.കെയുടെ മറ്റു നേതാക്കളെയും തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊടും വരള്‍ച്ച മൂലം തമിഴ്‌നാട്ടിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉന്നയിച്ച് നടത്തുന്ന ബന്ദിനിടയിലാണ് സ്റ്റാലിനെ അറസ്റ്റ് ചെയ്തത്. 
കര്‍ഷകരുടെ ലോണുകള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടു വ്യത്യസ്ത രീതികളുമായി കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരം ചെയ്യുന്നുണ്ടായിരുന്നു. അത് ഇന്നലെ പിന്‍വലിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷ കക്ഷികള്‍ ഇന്ന് ബന്ദിനാഹ്വാനം ചെയ്തത്. ബന്ദിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്.