ബനാറസ് ഹിന്ദു സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധം നക്സൽ പ്രവർത്തനം പോലെയാണ് തോന്നുന്നത്: സുബ്രഹ്മണ്യൻ സ്വാമി

  • Post category:news
  • Reading time:1 min read
You are currently viewing ബനാറസ് ഹിന്ദു സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധം നക്സൽ പ്രവർത്തനം പോലെയാണ് തോന്നുന്നത്: സുബ്രഹ്മണ്യൻ സ്വാമി

വാരണാസി: സർവകലാശാലയിലെ വിദ്യാർഥിനിയോടു ഒരാൾ മോശമായി പെരുമാറിയതിനെത്തുടർന്നു പ്രതിഷേധിച്ച വിദ്യാർഥികളുടെ നേരെ യു. പി പോലീസ് ലാത്തി ചാർജ് നടത്തിയതിന് പിന്നാലെ, വിദ്യാർത്ഥികള്‍ക്ക് എതിരെ ബി. ജെ. പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. സർവകലാശാലയിലെ വിദ്യാർഥിനിയോടു ഒരാൾ മോശമായി പെരുമാറിയതിനെത്തുടർന്നു പ്രതിഷേധിച്ച വിദ്യാർത്ഥികള്‍ പ്രതിഷേധിച്ചത് നക്സല്‍ പ്രതിഷേധം പോലെയാണ് തനിക്ക് തോന്നുന്നത് എന്നായിരുന്നു സ്വാമിയുടെ പ്രസ്താവന.

പ്രതിഷേധക്കാർക്കു വൈസ് ചാൻസലറുടെ മുറിയിൽ പ്രവേശിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഇത് ആക്രമണം നടത്താന്‍ ആയിരുന്നു. സുരക്ഷാ സേന അതു തടയാൻ ശ്രമിച്ചതാണു ലാത്തിച്ചാർജിൽ കലാശിച്ചത്. വിഷയത്തെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്താന്‍ ഉത്തരവിട്ട മുഖ്യമന്ത്രി ആദിത്യനാധിന്റെ തീരുമാനത്തെയും അദ്ദേഹം പ്രകീര്‍ത്തിച്ചു.

പ്രശ്നങ്ങൾക്കു കാരണം പൂവാലശല്യമാണെന്നാണു പ്രതിഷേധക്കാർ പറയുന്നത്. ആരാണ് പെൺകുട്ടിയോട് അങ്ങനെ പെരുമാറിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വിദ്യാർഥികൾ എങ്ങനെയാണ് അത് അറിഞ്ഞതെന്നും വ്യക്തമല്ല എന്ന് അദ്ദേഹം പറയുന്നു. ബൈക്കിലെത്തിയ മൂവർ സംഘം ക്യാംപസിനു പുറത്തുവച്ച് അപമര്യാദയായി പെരുമാറിയെന്നു കാട്ടി പെൺകുട്ടി സർവകലാശാല അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്തതാണ് പ്രതിഷേധം സംഘടിപ്പിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചത് എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

0Shares