
ബജറ്റ് സമ്മേളനത്തില്‍ രാഷ്ട്രപതി നയപ്രഖ്യാപനം നടത്തുമ്പോള്‍ കോണ്‍ഗ്രസ് എത്തുക കറുത്ത ബാഡ്ജ് അണിഞ്ഞ്. രാജ്യസഭയുടെയും ലോക്‌സഭയുടെയും സംയുക്തസമ്മേളനത്തെ ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധനചെയ്യുമ്പോള്‍ കോൺഗ്രസ് എം.പി.മാർ കറുത്ത ബാഡ്ജ് ധരിക്കുമെന്ന് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

കേന്ദ്രസർക്കാരിന്‍റെ ജനവിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ചാണിതെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 11-ന് ആദ്യഘട്ട ബജറ്റുസമ്മേളനം കഴിഞ്ഞാൽ മാർച്ച് രണ്ടിനുതുടങ്ങി ഏപ്രിൽ മൂന്നുവരെ രണ്ടാംഘട്ട സമ്മേളനം നടക്കും. സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ തീരുമാനിക്കാൻ ശനിയാഴ്ച പ്രതിപക്ഷപാർട്ടികളുടെ യോഗം ചേർന്നേക്കും.
