
തിരുവനന്തപുരം: ബജറ്റ് ചര്‍ച്ചയ്ക്കിടെ നെയ്യാറ്റിന്‍കര നഗരസഭയില്‍ കൈയാങ്കളി. ഭരണ – പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. നഗരസഭാ പ്രതിപക്ഷ ഉപനേതാവിനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ച ഭരണപക്ഷ കൗണ്‍സിലര്‍ക്ക് പ്രതിപക്ഷ നേതാവിന്‍റെ മര്‍ദ്ദനമേറ്റു.

ഈരാറ്റുപുറം ടൂറിസം പദ്ധതിക്ക് ഭൂമി ഏറ്റെടുത്തതില്‍ അഴിമതിയെന്ന് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് – സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
