
ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയ്ക്കു പിന്നാലെ തൃണമൂൽ കോൺഗ്രസിന്‍റെ മൂന്ന് എം.എൽ. എ മാർ ബി.ജെ.പിയില്‍ ചേര്‍ന്നു.ഇതോടൊപ്പം കോൺഗ്രസിന്‍റെ രണ്ടു എം. എൽ. എമാരും ബി. ജെ. പിയിലെത്തുമെന്ന റിപ്പോർട്ടുകളുണ്ട്. ഈ അഞ്ചു എം. എൽ. എ മാരും ഡെൽഹിയിലുണ്ട്. വാര്‍ത്ത ബി.ജെ.പി ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് സ്ഥിരീകരിച്ചു. ‘ ‘എത്ര എം.എല്‍.എമാരും കോണ്‍സിലര്‍മാരും വരുന്നുണ്ടെന്ന് എനിക്ക് കൃത്യമായി അറിയില്ല. ചിലര്‍ ദല്‍ഹിയിലുണ്ടെന്നും കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തില്‍ ബി.ജെ.പിയില്‍ ചേരുമെന്നും അറിയാന്‍ കഴിഞ്ഞു. മുകുള്‍ റോയിയാണ് സംഘത്തെ നയിക്കുന്നത്. അദ്ദേഹവും ദല്‍ഹിയിലുണ്ട്.’ ദിലീപ് ഘോഷ് പറഞ്ഞു.
വരാനിരിക്കുന്ന ഏഴ് മാറ്റങ്ങളില്‍ ആദ്യത്തേതാണ് ഇതെന്ന് മുകുള്‍ റോയ് പറഞ്ഞു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ പദവി പോലും ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
143 തൃണമൂല്‍ കോണ്‍ഗ്രസ് വിമതന്മാരെ ബി.ജെ.പിയിലെത്തിക്കുമെന്ന് മുകുള്‍ റോയ് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ സൂചിപ്പിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ 143 മണ്ഡലങ്ങളില്‍ തൃണമൂലിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. തോറ്റ പാര്‍ട്ടിക്കൊപ്പം നില്‍ക്കാന്‍ പലരും ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ 40 എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടിരുന്നു. ബി.ജെ.പി എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കുകയാണെന്ന് ആരോപിച്ച് മമതാ ബാനര്‍ജിയും രംഗത്തെത്തി. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബംഗാളിൽ 18 സീറ്റ് നേടി ബി.ജെ.പി ഞെട്ടിച്ചിരുന്നു. 17 ശതമാനം വോട്ട് വിഹിതത്തില്‍നിന്ന് 40 ശതമാനമാക്കി ഉയര്‍ത്താനും സാധിച്ചു.
നേരത്തെ, തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ 20 കൗണ്‍സിലര്‍മാര്‍ ബി.ജെ.പിയില്‍ ചോരാനായി ദില്ലിയിലെത്തിയിരുന്നു. പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ വിജയത്തില്‍ ആകൃഷ്ടരായാണ് തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനമെടുത്തതെന്ന് ദില്ലിയിലെത്തിയ കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കിയതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
