
ബംഗളുരു: വ്യോമസേനയുടെ എയറോ ഷോ പരിസരത്ത് വൻ തീപിടുത്തം. തീ പടർന്നത് പാര്‍ക്കിങ്ങ് ഏരിയയിലാണ്. ഏകദേശം ഇരുന്നൂറിലേറെ വാഹനങ്ങൾ കത്തിയമര്‍ന്നതയാണ് വിവരം.

യെലഹങ്കയിലെ എയറോ ഇന്ത്യ ഷോ 2019 പരിസരത്ത് ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. അപകടം നടന്നതിനാൽ ഷോ നിര്‍ത്തിവെച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. തീ നിയന്ത്രണ വിധേയമായതായി ഉദ്യോഗസ്ഥർ പറഞ്ഞു.
