ഫ്‌ളൂറസെന്റ് നീല നിറത്തില്‍ പുതിയ 50 രൂപ നോട്ടുകള്‍, റിസര്‍വ് ബാങ്ക് നവംബറില്‍ പുറത്തിറക്കും

  • Post category:news
  • Reading time:1 min read
You are currently viewing ഫ്‌ളൂറസെന്റ് നീല നിറത്തില്‍ പുതിയ 50 രൂപ നോട്ടുകള്‍, റിസര്‍വ് ബാങ്ക് നവംബറില്‍ പുറത്തിറക്കും

ന്യൂഡല്‍ഹി: മഹാത്മഗാന്ധിയുടെ സീരിയിലെ 50 രൂപയുടെ ഫ്‌ളൂറസെന്റ് നീല നിറത്തിലുള്ള പുതിയ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. ആര്‍.ബി.ഐ ഗവര്‍ണര്‍ ആര്‍. ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടുകൂടിയ മഹാത്മാ ഗാന്ധി (പുതിയത്) സീരിയസില്‍ ഉള്‍പ്പെടുന്ന നോട്ടുകളാണ് പുറത്തിറക്കുക. എന്നാല്‍ പഴയ നോട്ടുകള്‍ വിപണിയില്‍ തുടരുമെന്നും ആര്‍.ബി.ഐ അറിയിച്ചു. പുതിയ ആയിരം രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് അടുത്തിടെ സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു. കര്‍ണാടകയിലെ ഹംപി ചരിത്ര സ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്തതാണ് പുതിയ നോട്ട്. ഫ്‌ലൂറസെന്റ് നീലയാണ് നോട്ടിന്റെ നിറം. 66 എം.എം 135 എംഎം ആണ് വലിപ്പം.നോട്ടിന്റെ നടുഭാഗത്തായിരിക്കും മഹാത്മാഗാന്ധിയുടെ ചിത്രം. ഇതിന് വലതു വശത്തായി ഗവര്‍ണറുടെ ഒപ്പും അശോക സ്തംഭവും കാണാം. മുകള്‍ ഭാഗത്ത് ഇടതുവശത്തും താഴ്ഭാഗത്ത് വലതു വശത്തുമായിരിക്കും നോട്ടിന്റെ നമ്പറുകള്‍. നോട്ടിന്റെ മറുവശത്താണ് ഹംപിയിലെ ചരിത്രസ്മാരകമായ തേരിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്.500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുശേഷം പുതിയ 500, 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇത് ചെറിയ തുകയുടെ ഇടപാടുകള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു. ഈ പരാതികള്‍ പരിഹരിക്കാനാണ് പുതിയ 50 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നത്. നവംബര്‍ മാസത്തോടെ ഇത് പുറത്തിറക്കാനാണ് റിസര്‍വ് ബാങ്ക് ആലോചിക്കുന്നത്.
50 രൂപയുടെ നോട്ടുകള്‍ എം.ടി.എം വഴി ലഭിക്കണമെങ്കില്‍ പഴയ നോട്ടുകള്‍ക്കും പുതിയ നോട്ടുകള്‍ക്കും കാസറ്റുകള്‍ ഒരുക്കണം.

 

0Shares