പൂണെ: പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഫ്‌ളിപ്കാര്‍ട്ടില്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ കിട്ടിയത് സോപ്പ്. വായ്ബാബ് വസന്ത് കാംബ്ലേ എന്ന മുംബൈ സ്വദേശിയാണ് 14,900 രൂപയുടെ സാംസങ് ഫോണ്‍ ഫ്‌ളിപ് കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്തത്. ഡെലിവെറി ചെയ്ത പാക്കറ്റ് തുറന്നു നോക്കിയപ്പോഴാണ് ഒരു സോപ്പും വാഷിങ് പൗഡറുമാണ് പാക്കറ്റില്‍ കണ്ടത്. അപ്പോഴേക്കും ഡെലിവറി ബോയ് സ്ഥലംവിട്ടിരുന്നു.

ഫ്‌ളിപ്കാര്‍ട്ടില്‍ രണ്ടു ഫോണുകളാണ് ഇദ്ദേഹം ഓര്‍ഡര്‍ ചെയ്തിരുന്നത്. എന്നാല്‍ ഫോണുകളെത്തിയപ്പോള്‍ തല്‍കാലം ഒരു ഫോണ്‍ മതിയെന്നും ഇഷ്ടപ്പെട്ടാല്‍ മാത്രം ഒരു ഫോണ്‍ കൂടി വാങ്ങാമെന്ന് പറഞ്ഞ് 14,900 രൂപ നല്‍കി ഒരു ഫോണ്‍ വാങ്ങി ഡെലിവെറി ബോയിയെ പറഞ്ഞയക്കുകയായിരുന്നു.അമളിപറ്റിയെന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹം ഫ്‌ളിപ്കാര്‍ട്ടില്‍ വിളിച്ചു പരാതിപ്പെട്ടു. അല്‍പ സമയത്തിന് ശേഷം വിളിക്കുവെന്നായിരുന്നു മറുപടി. എന്നാല്‍ പിന്നീട് അവര്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തില്ല. ഇതിനെതുടര്‍ന്ന് കാംബ്ലേ മുംബൈ പോലീസില്‍ പരാതി നല്‍കി. ഫ്‌ലിപാകാര്‍ട്ടിനെതിരെയും ഫോണ്‍ എത്തിച്ച ഇ-കാര്‍ട്ടിനെതിരെയും ഇദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്.