ഫ്‌ളക്‌സ് കെട്ടുന്നതിനിടേ ഷോക്കേറ്റ് എസ്.ഡി.പി.ഐ നേതാവ് മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഫ്‌ളക്‌സ് കെട്ടുന്നതിനിടേ ഷോക്കേറ്റ് എസ്.ഡി.പി.ഐ നേതാവ് മരിച്ചു

മംഗളൂരു: പുത്തൂരില്‍ ഫ്‌ളക്‌സ് കെട്ടുന്നതിനിടേ ഷോക്കേറ്റ് എസ്.ഡി.പി.ഐ നേതാവ് മരിച്ചു. പുത്തൂര്‍ ടൗണ്‍ പ്രസിഡന്റ് ഹംസ അഫ്‌നാന്‍(35) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. ഈമാസം 12ന് നടക്കുന്ന ജാഥയുടെ ഭാഗമായാണ് സുഹൃത്തുക്കള്‍ക്കൊപ്പം ഫ്‌ളക്‌സ് കെട്ടാന്‍ നഗരത്തിലെത്തിയത്. ദെര്‍ബെ പെട്രോള്‍ പമ്പിനടുത്ത ഇലക്ട്രിക് പോസ്റ്റില്‍ ഹംസ കയറിയിരുന്നു.

ഇരുമ്പ് പൈപ്പിലാണ് ഫ്‌ളക്‌സ് കെട്ടയിരുന്നത്. അബദ്ധത്തില്‍ പൈപ്പ് ഇലക്ട്രിക് ലൈനില്‍ മുട്ടുകയായിരുന്നു. ഉടന്‍ ഷോക്കേറ്റ് നിലത്ത് തെറിച്ചുവീണു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പുത്തൂര്‍ പോലിസ് കേസെടുത്തു.

0Shares