കണ്ണൂര്‍: പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നു വരുന്ന സമയത്ത് സ്വന്തം ഫോട്ടോ ഉള്‍പ്പെടുത്തി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വെക്കുന്നതിനെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഫേസ് ബുക്കില്‍ പ്രതികരിച്ചു. ശത്രു മാധ്യമങ്ങള്‍ ഇത് ആയുധമാക്കുന്നതിനാല്‍ ഇത്തരം പ്രവണതകളില്‍ നിന്നും പ്രവര്‍ത്തകര്‍ പിന്‍വാങ്ങണമെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. സമ്മേളനത്തിന്റെ ഭാഗമായി പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടതെന്നും അതിന് വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടതെന്നും ജയരാജന്‍ പറഞ്ഞു. ജയരാജന്റെ പേരിലുള്ള വീഡിയോ ആല്‍ബം വിവാദമായിരുന്നു. കൂടാതെ പലയിടത്തും ജയരാജന്‍ ഉയര്‍ത്തിക്കാട്ടി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്നിരുന്നു. ഇത് പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും ചൊടിപ്പിച്ചിരുന്നു. സംസ്ഥാന കമ്മിറ്റിയോഗത്തില്‍പോലും വിഡിയോ വിവാദം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ ഫോട്ടോ ഫ്‌ളക്‌സ് ബോര്‍ഡില്‍ വരുന്നതിനെതിരെ ജയരാജന്‍ രംഗത്തുവരുന്നത്.
ഫേസ് ബുക്കിലെ പൂര്‍ണരൂപം
സിപിഐ(എം) സമ്മേളനങ്ങള്‍ വലിയ ജന പങ്കാളിത്തത്തോട് കൂടി നടന്നുവരികയാണ്.
ജനങ്ങളാകെ മുന്‍കൈ എടുത്തുകൊണ്ട് വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.എന്നാല്‍ ചിലയിടങ്ങളില്‍ എന്റെ ഫോട്ടോ ഉള്‍ക്കൊള്ളുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയതായി കാണാന്‍ കഴിഞ്ഞു.അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവര്‍ പിന്മാറണം.ഇതുയര്‍ത്തി ശത്രു മാധ്യമങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്.അതിനു സഹായകരണമാണ് ഇത്തരം ബോര്‍ഡുകള്‍.
സമ്മേളനങ്ങളുടെ ഭാഗമായി പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടത്.
ഈ ഉദ്ദേശം സാധ്യമാക്കുന്നതിന് വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടത്.