ന്യൂഡല്‍ഹി: പുലിയെ പിടികൂടാനെത്തിയ ഫോറസ്റ്റ് റേഞ്ചുടെ സാഹസികമായ രക്ഷപ്പെടല്‍ വീഡിയോ വൈറലാകുന്നു. ഒഡിഷയിലെ കണ്ടബഞ്ചി ഫോറസ്റ്റ് റേഞ്ചില്‍ കുറുളി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ഒരു കുട്ടിയെ പുലി ആക്രമിച്ചതിനു പിന്നാലെയാണ് ഫോറസ്റ്റ് അധികൃതര്‍ ഗ്രാമത്തിലെത്തിയത്. ഒരു കുട്ടിയെ ആക്രമിച്ചതിനു ശേഷം ഒരു വീടിന്റെ മേല്‍ക്കൂരയില്‍ പതുങ്ങിയിരുന്ന പുലിയെ പിടികൂടാനായി റേഞ്ചര്‍ വിജയാനന്ദ ഖുണ്ട മേല്‍ക്കൂരയില്‍ കയറി.

പെട്ടന്നാണ് അപ്രതീക്ഷിച്ചിതമായി ഖുണ്ടയ്ക്ക് നേരെ പുലി കുതിച്ച് ചാടിയത്. തനിക്ക് നേരെ വന്ന പുലിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഖുണ്ട താഴേക്ക് ചാടുകയായിരുന്നു. നിലത്ത് വീണ ഖുണ്ട നിസാര പരിക്കുകളേടെ രക്ഷപ്പെട്ടു. പശുത്തൊഴുത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന പുലിയെ പിന്നീട് ഫോറസ്റ്റ് ഓഫീസര്‍ പിടികൂടി മൃഗശാലയിലേക്ക് മാറ്റി.