‘ഫോറന്‍സിക്’: 15 വര്‍ഷങ്ങള്‍ക്ക് ശേഷം മംമ്ത മോഹന്‍ദാസും സൈജു കുറുപ്പും ഒന്നിക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ‘ഫോറന്‍സിക്’: 15 വര്‍ഷങ്ങള്‍ക്ക് ശേഷം മംമ്ത മോഹന്‍ദാസും സൈജു കുറുപ്പും ഒന്നിക്കുന്നു

15 വര്‍ഷത്തിന് ശേഷം മംമ്ത മോഹന്‍ദാസും സൈജു കുറുപ്പും വീണ്ടും ഒന്നിക്കുന്നു. മയൂഖമെന്ന ചിത്രത്തിലായിരുന്നു മംമ്തയും സൈജു കുറുപ്പും ഒന്നിച്ചത്. വീണ്ടും ഒരുമിച്ച് അഭിനയിക്കാന്‍ കഴിയുന്നതിന്‍റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സൈജു. താരം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും ചിത്രവും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ടൊവിനോ തോമസിന്‍റെ സിനിമയ്ക്ക് വേണ്ടിയാണ് ഇരുവരും വീണ്ടും ഒരുമിച്ചെത്തുന്നത്.

‘ഫോറന്‍സിക്’ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ടൊവിനോയുടെ നായികയായാണ് മംമ്ത എത്തുന്നത്. 15 വര്‍ഷം മുന്‍പ് ഞങ്ങള്‍ കുട്ടികളായിരുന്നു, വെറും വിദ്യാര്‍ത്ഥികളായിരുന്നു, ഹരിഹരന്‍ സാറിന്‍റെ മയൂഖത്തില്‍ അഭിനയിക്കുമ്പോള്‍. 15 വര്‍ഷം ആയതിനാല്‍, ഞങ്ങള്‍ വീണ്ടും ഒന്നിച്ചു, കുറച്ചുകൂടി പരിചയസമ്പന്നരായി, കുറച്ചുകൂടി വളര്‍ന്നു, നിരവധി യുദ്ധങ്ങള്‍ നടത്തി ,ധാരാളം കാര്യങ്ങള്‍ പഠിച്ചുവെന്ന് സൈജു കുറുപ്പ് കുറിച്ചിട്ടുണ്ട്.വീണ്ടും ഒരുമിച്ചെത്തുമ്പോള്‍ ഓര്‍മ്മകളും കയറിവരുന്നു. ടൊവിനോ തോമസിന്‍റെ ഫോറന്‍സിക്കിലൂടെ വീണ്ടും മംമ്തയ്‌ക്കൊപ്പം എത്താനാവുന്നതില്‍ സന്തോഷമുണ്ടെന്നും സൈജു കുറിച്ചിട്ടുണ്ട്.

https://www.facebook.com/photo.php?fbid=10219183863800939&set=a.1361522511618&type=3

0Shares