കൊച്ചി: ഫോര്‍ട്ട് കൊച്ചി കല്‍വാത്തി പാലത്തിനു സമീപം രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. കൈകള്‍ തമ്മില്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.

മൃതദേഹങ്ങൾക്ക് അഞ്ചു ദിവസത്തെ പഴക്കം കണക്കാക്കുന്നു. പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.