ഫോണ്‍ കെണി വിവാദം: സിഇഒ അജിത് കുമാറിനും റിപ്പോര്‍ട്ടര്‍ക്കും ജാമ്യമില്ല.

  • Post category:news
  • Reading time:1 min read
You are currently viewing ഫോണ്‍ കെണി വിവാദം: സിഇഒ അജിത് കുമാറിനും റിപ്പോര്‍ട്ടര്‍ക്കും ജാമ്യമില്ല.

കൊച്ചി: മുന്‍ ഗതാഗത മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍ കെണി വിവാദക്കേസില്‍ അറസ്റ്റിലായ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ കേസിലെ ഒന്നും രണ്ടും പ്രതികളായ മംഗളം സിഇഒ ആര്‍. അജിത് കുമാറിനും റിപ്പോര്‍ട്ടര്‍ ജയചന്ദ്രനും കോടതി ജാമ്യം നിഷേധിച്ചു.

ഫോണ്‍ സംഭാഷണത്തിന്റെ എഡിറ്റ് ചെയ്യപ്പെടാത്ത ശബ്ദരേഖ ഇതുവരെ കണ്ടെത്താന്‍ കഴിയാത്തത് പരിഗണിച്ചാണ് കോടതി ഇരുവര്‍ക്കും ജാമ്യം നിഷേധിച്ചത്. എഡിറ്റ് ചെയ്യപ്പെടാത്ത ഓഡിയോ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

0Shares