
എന്തും ഓണ്‍ലൈനില്‍ നിന്ന് വാങ്ങാം എന്നുള്ള അവസ്ഥ വിദൂരമല്ല. ഇവിടെ പെട്രോളും ഡീസലും വരെ ഓണ്‍ലൈനില്‍ വാങ്ങാം. ഫോണ്‍ എടുത്ത് ബട്ടണ്‍ അമര്‍ത്തിയാല്‍ നിങ്ങള്‍ക്ക് വീട്ടില്‍ ഇന്ധനം എത്തിച്ചുനല്‍കും. അതിശയം വേണ്ട. ഇത്തരം സേവനവുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എത്തുകയാണ്. രണ്ട് സ്റ്റാര്‍ട്ടപ്പുകളായ ഡല്‍ഹിഎന്‍.സി.ആറിലെ പ്രെപ്ഫ്യൂവല്‍സ്, പൂനെ ആസ്ഥാനമായുള്ള റെപോസ് എനര്‍ജി എന്നിവയുമായി ഇന്ധന റീട്ടെയിലറായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ധാരണയിലെത്തി.
ഇതിന് പ്രത്യേക മൊബൈല്‍ ആപ്പ് ഉണ്ടാകും. ഡെലിവറി ഒരു ദിവസത്തിനുള്ളില്‍ നടത്തും, എന്നാല്‍ ഇന്ധനം വീട്ടില്‍ എത്തിച്ച് നല്‍കുന്നതിന് ഡെലിവറി ചാര്‍ജ് നല്‍കണം. വിതരണ യൂണിറ്റ് നിയന്ത്രിക്കുന്നത് ക്ലൌഡ് അധിഷ്ഠിത പ്ലാറ്റ്‌ഫോമാണ്. ഇത് ഇന്ധനം പാഴാകാനുള്ള സാധ്യതയും മറ്റ് ആശങ്കകളും ഇല്ലാതാക്കുമെന്ന് കമ്പനി അധികൃതര്‍ പറയുന്നു.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ലൊക്കേഷന്‍ അധിഷ്ഠിത ഇന്ധന വിതരണ സംവിധാനം നല്‍കുന്നതിനായി ഇന്ത്യന്‍ ഓയിലുമായി കരാര്‍ ഒപ്പിട്ടിരുന്നു. പ്രതിമാസം 23 കോടി രൂപയുടെ ഡീസല്‍ ഇത്തരത്തില്‍ വില്‍ക്കുന്നതായി പ്രെപ്ഫ്യൂവല്‍സ് അവകാശപ്പെടുന്നു. പുനൈ, ചെന്നൈ, ബെംഗളൂരു, വാരണാസി, റായ്ഗഡ് എന്നിവിടങ്ങളില്‍ ഇന്ധന ഡെലിവറി നടത്താനാണ് റീപോസ് ശ്രമിക്കുന്നത്.
ഈ നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് റീപോസ് ആപ്ലിക്കേഷനില്‍ ഡീസല്‍ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. ഒരു മൊബൈല്‍ ഡിസ്‌പെന്‍സറും 6,000 ലിറ്റര്‍ ഇന്ധന ടാങ്കും ഘടിപ്പിച്ച ഇന്ധന വിതരണ വാഹനം ഉപയോഗിച്ചാണ് ഇന്ധനം വിതരണം ചെയ്യുന്നത്.കുറഞ്ഞത് 200 ലിറ്റര്‍ ഇന്ധനമാണ് ഓര്‍ഡര്‍ ചെയ്യേണ്ടത്. നിങ്ങള്‍ സ്വിഗ്ഗിയില്‍ നിന്നും സൊമേറ്റോയില്‍ നിന്നുമൊക്കെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതു പോലെ തന്നെ ഈസിയാണ്.
