
സെക്‌സ് ടോയ് ഉപയോഗിച്ച് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവന്ന യുവതി അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ പ്രകാശമിലാണ് സംഭവം. ഓംഗോള്‍ടൗണ്‍ സ്വദേശിനിയായ 32കാരി സുമലതയാണ് അറസ്റ്റിലായത്. 17കാരിയുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

മുൻപ് രണ്ട് വിവാഹം കഴിച്ചിട്ടുളള സുമലത 2016ലാണ് ഓംഗോള്‍ ടൗണിലെത്തി മൂന്നാം വിവാഹം കഴിക്കുന്നത്. സായി രമേഷ് റെഡ്ഡി എന്ന പേരിലാണ് സുമലത പെണ്‍കുട്ടികളെ പരിചയപ്പെടുന്ന്. വ്യത്യസ്ത നമ്പറുകളില്‍ നിന്ന് പുരുഷ ശബ്ദത്തില്‍ പെണ്‍കുട്ടികളെ വിളിച്ച് ബന്ധം സ്ഥാപിക്കും. പിന്നീട് വീട്ടിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്നു നല്‍കിയ ശേഷമാണ് ലൈംഗികമായി പീഡിപ്പിക്കുന്നത്. സെക്‌സ് ടോയി ഉപയോഗിച്ചായിരുന്നു ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. വീട്ടില്‍ യുവതിയുടെ ബാഗില്‍ നിന്നും സെക്‌സ് ടോയികള്‍ കണ്ടെടുത്തു.
അന്വേഷണത്തിന്‍റെ ഭാഗമായി പോലീസ് വീട്ടിലെത്തി ചോദ്യം ചെയ്യുന്നതിനിടെ യുവതിയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. യുവതിക്ക് സിം കാര്‍ഡുകള്‍ നല്‍കിയിരുന്ന കൃഷ്ണ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
