ഫോട്ടോ എടുക്കുന്നതിനിടെ ഉമ്മ വയ്ക്കാന്‍ ശ്രമിച്ച ആരാധകനെ മോഹന്‍ലാല്‍ തട്ടിമാറ്റിയതിനു പിന്നില്‍ ഇതാണ്…

  • Post category:news
  • Reading time:1 min read
You are currently viewing ഫോട്ടോ എടുക്കുന്നതിനിടെ ഉമ്മ വയ്ക്കാന്‍ ശ്രമിച്ച ആരാധകനെ മോഹന്‍ലാല്‍ തട്ടിമാറ്റിയതിനു പിന്നില്‍ ഇതാണ്…

ദുബായ്: ഫോട്ടോ എടുക്കുന്നതിനിടെ ഉമ്മ വയ്ക്കാന്‍ ശ്രമിച്ച ആരാധകനെ തട്ടിമാറ്റുന്ന മോഹന്‍ലാലിന്റെ വീഡിയോ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയ യില്‍ വൈറലായിരുന്നു. എന്നാല്‍ ഇതിന് സംഭവത്തിന് വിശദീകരണവുമായി ആരാധകന്‍ രംഗത്ത്. തന്റെ പേരു പറഞ്ഞ് മാധ്യമങ്ങള്‍ അടക്കം മോഹന്‍ലാലിനെ അപമാനിക്കുകയാണെന്ന് പറഞ്ഞാണ് കൊല്ലം സ്വദേശി കൈലാഷ് രംഗത്തെത്തിയിരിക്കുന്നത്. ദുബായില്‍ വച്ചു നടന്ന ഒരു പരിപാടിക്കിടെയായിരുന്നു തന്നെ ഉമ്മവയ്ക്കാന്‍ വന്ന ആരാധകനെ മോഹന്‍ലാല്‍ തട്ടിമാറ്റിയത്. എന്നാല്‍ താന്‍ ആണെന്ന് അറിയാതെയാണ് ലാലേട്ടന്‍ തട്ടിമാറ്റിയതെന്നും തന്നെ ലാലേട്ടന് വലിയ കാര്യമാണെന്നും കൈലാഷ് പറഞ്ഞു.

ദുബായിലെ മോഹല്‍ലാല്‍ ഫാന്‍സ് അസോസിയേഷനിലെ അംഗങ്ങള്‍ക്ക് ലാലേട്ടനൊപ്പം ഫോട്ടോയെടുക്കാന്‍ അവസരം നല്‍കണമെന്ന് താനാണ് ആവശ്യപ്പെട്ടത്. വളരെ കുറച്ച് ആളുകള്‍ മാത്രമേ ഫോട്ടോയെടുക്കാന്‍ ഉണ്ടാകുകയുള്ളൂ എന്നും പറഞ്ഞിരുന്നു. ഇരുപത്തി അഞ്ചോളം പ്രവര്‍ത്തകര്‍
എത്തുമെന്ന് പറഞ്ഞെങ്കിലും അബുദാബി വരെ എത്താന്‍ ബുദ്ധിമുട്ടുണ്ടായിരുന്നതിനാല്‍ പതിനഞ്ചു പേര്‍ മാത്രമാണ് ലാലേട്ടനെ കാണാന്‍ എത്തിയത്. തങ്ങള്‍ അവിടെ കാത്തിരുന്നു. വളരെ സന്തോഷത്തോടെ ‘മക്കളേ’ എന്നു പറഞ്ഞാണ് ലാലേട്ടന്‍ ഞങ്ങളെ അഭിസംബോധന ചെയ്തത്. ഇതിനിടെ മോഹന്‍ലാല്‍ അവിടെ എത്തുന്നു എന്നറിഞ്ഞ് കുറേ മാധ്യമപ്രവര്‍ത്തകര്‍ അവിടെക്കെത്തി. ഞങ്ങള്‍ക്ക് ഫോട്ടോയെടുക്കാന്‍ അവസരം നല്‍കാതെ അവര്‍ ശല്യം ചെയ്യാന്‍ തുടങ്ങി. ഇത് ലാലേട്ടനെ വളരെയധികം വിഷമിപ്പിച്ചു. താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടിയല്ല വന്നതെന്നും തന്റെ ‘പിള്ളേര്‍ക്കു’വേണ്ടിയാണ് വന്നതെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞതെന്ന് ഇയാള്‍ പറയുന്നു. ഇതൊന്നും കാണാതെയാണ് ആളുകള്‍ വിവാദമുണ്ടാക്കുന്നത് എന്നും ഇയാള്‍ പറഞ്ഞു.

0Shares