ഫോട്ടോഷൂട്ടിനിടെ ഗര്‍ഭിണിയായ മോഡല്‍ ട്രെയിന്‍തട്ടി മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing ഫോട്ടോഷൂട്ടിനിടെ ഗര്‍ഭിണിയായ മോഡല്‍ ട്രെയിന്‍തട്ടി മരിച്ചു.


ടെക്‌സസ് : യു.എസി.ലെ ടെക്‌സസില്‍ ഗര്‍ഭിണിയായ മോഡല്‍ ഫോട്ടോഷൂട്ടിനിടെ ട്രെയിന്‍തട്ടി മരിച്ചു. ഫ്രഡ്‌സാനിയ തോംസണ്‍ എന്ന പത്തൊമ്പതുകാരിയാണ് നവസോട്ടയിലെ റെയില്‍വേ ട്രാക്കില്‍ ഫോട്ടോ ഷൂട്ടിനിടെ മരിച്ചത്. മോഡലായ ഫ്രഡ്‌സാനിയ നവാസോട്ട ഹോളിസ്റ്റര്‍ ആന്‍ഡ് ലി സ്ട്രീറ്റിനു സമീപം രണ്ടു പാളങ്ങള്‍ കൂടിച്ചേരുന്ന ഭാഗത്ത് ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഒരു പാളത്തില്‍കൂടി ട്രെയിന്‍ വരുന്നതുകണ്ട് രണ്ടാമത്തെ ട്രാക്കിലേക്കു കടക്കുമ്പോള്‍ അതിവേഗത്തില്‍ എതിര്‍ദിശയില്‍നിന്നു വന്ന മറ്റൊരു ട്രെയിനിനു മുന്നില്‍പെടുകയായിരുന്നു.

സംഭവത്തില്‍ ക്യാമറാമാന്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. അതേസമയം ഹോണ്‍ മുഴക്കിയാണ് ട്രെയിന്‍ എത്തിയതെന്നും ട്രാക്കിലുണ്ടായിരുന്നവര്‍ ശ്രദ്ധിക്കാതിരുന്നതാണ് അപകടത്തിനു കാരണമായതെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു.

0Shares