ഫേസ്ബുക്ക് ചാറ്റിലൂടെ വീട്ടമ്മയുമായി പ്രണയം പിന്നെ പീഡനം: തുമ്പ എസ്‌.ഐക്കെതിരേ കേസ് എടുത്തു

  • Post category:news
  • Reading time:1 min read
You are currently viewing ഫേസ്ബുക്ക് ചാറ്റിലൂടെ വീട്ടമ്മയുമായി പ്രണയം പിന്നെ പീഡനം: തുമ്പ എസ്‌.ഐക്കെതിരേ കേസ് എടുത്തു

തിരുവനന്തപുരം: തുമ്പ എസ്‌.ഐക്കെതിരേ യുവതി നല്‍കിയ പീഡന പരാതിയില്‍ കേസ് എടുത്തു. കൊല്ലം ആയൂര്‍ സ്വദേശിയായ വീട്ടമ്മ നല്‍കിയ പരാതിയില്‍ എസ്‌.ഐ സുമേഷ് ലാലിന് എതിരേയാണ് കേസ് എടുത്തത്.
രണ്ട് ദിവസം മുന്‍പ് പരാതിക്കാരി ഫേസ്ബുക്കിലൂടെ ആത്മഹത്യാഭീഷണി മുഴക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് മ്യൂസിയം സ്റ്റേഷനില്‍ എത്തി വീട്ടമ്മ പരാതിയും മൊഴിയും നല്‍കുകയായിരുന്നു. മാനഭംഗക്കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുമേഷ് ലാല്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച്‌ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ പരാതി വ്യാജമാണെന്ന് സംശയമുള്ളതിനാല്‍ വിശദമായി അന്വേഷിക്കുമെന്നാണ് പോലീസ് പറയുന്നത്. ഫേയ്‌സ്ബുക്കിലൂടെയാണ് യുവതി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് ഉദ്യോഗസ്ഥര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പരാതി സത്യമുണ്ടോ എന്ന് പോലീസിന് സംശയമുണ്ട്. സംഭവത്തില്‍ വിശദമായി അന്വേഷിച്ചതിന് ശേഷമായിരിക്കും നടപടിയെടുക്കുക.

0Shares