
ശ്രീനഗര്‍: ഫേസ്ബുക്ക് ലൈവിട്ടുകൊണ്ട് കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കള്‍ അപകടത്തില്‍പെട്ട് മൂന്ന് പേര്‍ ദാരുണമായി മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീനഗറിലെ തെങ്പോര എന്നസ്ഥലത്താണ് സംഭവം. മാരുതി 800 കാറില്‍ ഉച്ചത്തില്‍ പാട്ടുവെച്ച് ഫേസ്ബുക്ക് ലൈവ് ഇട്ടുകൊണ്ടാണ് ഡ്രൈവര്‍ കാര്‍ ഓടിച്ചത്. അമിതവേഗതയിലായിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തുടര്‍ന്ന്് റോഡിലേക്ക് മറിഞ്ഞ് വീണ കാറില്‍ നിരവധി വഹനങ്ങളിടിച്ചു.
https://www.youtube.com/watch?v=qPlF3OLyW-0
അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ ഡ്രൈവറടക്കം മൂന്നു പേര്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. അപകടത്തില്‍പെട്ട് പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. കാറിലുള്ളവര്‍ മദ്യപിച്ചിരുന്നുവെന്നും ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെന്നും പോലിസ് പറഞ്ഞു. ഫേസ് ബുക്ക് ലൈവ് വന്നതിന് ശേഷം നടക്കുന്ന ആദ്യ വാഹനപകടമാണ് ശ്രീനഗറിലുണ്ടായത്.

ggggggggg