ഫെയ്സ്ബുക്കിലൂടെ അപര്‍ണ പ്രശാന്തിക്കെതിരെ നടന്ന ഭീഷണിയും അസഭ്യവും; ഒരാള്‍ കൂടി അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഫെയ്സ്ബുക്കിലൂടെ അപര്‍ണ പ്രശാന്തിക്കെതിരെ നടന്ന ഭീഷണിയും അസഭ്യവും; ഒരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി: ഫെയ്സ്ബുക്കിലൂടെ അപര്‍ണ പ്രശാന്തിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി സിദ്ദീഖാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ആലുവയില്‍ വനിത പൊലീസ് ഓഫീസറെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ നെടുമങ്ങാട് പെരുങ്കുളം ഷാനിമ മന്‍സിലില്‍ സിദ്ദീഖാണ് അറസ്റ്റിലായത്. കേസില്‍ പ്രതികളുടെ അറസ്റ്റിന് ശേഷവും അപര്‍ണയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ കയറി സിദ്ദീഖ് തെറിയഭിഷേകം നടത്തിയിരുന്നു. അപര്‍ണയെ പിന്തുണച്ച് അഭിപ്രായം പറഞ്ഞവരേയും അപമാനിക്കാന്‍ ശ്രമിച്ചു. വനിത പൊലീസ് ഓഫീസറുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് സിദ്ദീഖ് അറസ്റ്റിലായത്. അപര്‍ണയ്ക്കെതിരായ ഭീഷണിയെക്കുറിച്ച് പോസ്റ്റിട്ടതോടെ ദീപ നിഷാന്തിനെതിരെയും അധിക്ഷേപമുണ്ടായിരുന്നു.അപര്‍ണയ്ക്കെതിരായ ഫെയ്സ്ബുക്ക് അധിക്ഷേപത്തില്‍ അറസ്റ്റിലാകുന്ന അഞ്ചായമത്തെയാളാണ് സിദ്ദീഖ്. അല്ലു അര്‍ജുന്‍ നായകനായ സിനിമയുടെ മലയാളം പതിപ്പ് കണ്ടിറങ്ങുമ്പോള്‍ അപര്‍ണ ഫെയ്സ്ബുക്കിലിട്ട ചിത്രത്തിന്റെ അടിക്കുറിപ്പിനോടുള്ള പ്രതികരണമായാണ് ഭീഷണിസന്ദേശങ്ങള്‍ എത്തിയത്. അല്ലു അര്‍ജുന്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ പേരിലും വ്യാജ, യഥാര്‍ഥ പ്രൊഫൈലുകളില്‍നിന്നും ഭീഷണിയും അശ്ലീല സന്ദേശങ്ങളുമെത്തി. പങ്കില്ലെന്ന് വ്യക്തമാക്കിയ അസോസിയേഷന്‍, അപര്‍ണയെ വിളിച്ച് ഖേദമറിയിച്ചിരുന്നു. ‘കൃഷ്ണ ബോയ്സ്’ എന്ന ഗ്രൂപ്പില്‍നിന്ന് ഭീഷണി തുടര്‍ന്നു. അപര്‍ണയെ ഭീഷണിപ്പെടുത്തിയ മലപ്പുറം പുലാമന്തോള്‍ , പെരിന്തല്‍മണ്ണ സ്വദേശികളേക്കുറിച്ചുളള വ്യക്തമായി.

0Shares