ഫെബ്രുവരി 2ന് നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing ഫെബ്രുവരി 2ന് നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു.

തിരുവനന്തപുരം: ഫെബ്രുവരി 2 മുതല്‍ അനിശ്ചിത കാലത്തേക്ക് നടത്താനിരുന്ന ബസ് സമരം പിന്‍വലിച്ചു. നിരക്ക് വര്‍ധനയുള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ്സുടമകള്‍ അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനിച്ചത്.

എന്നാല്‍ ബസ് ഉടമകളും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ബസ് ഉടമകള്‍ മുന്നോട്ട് വച്ച ആവശ്യങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് രാമ ചന്ദ്രന്‍ കമ്മീഷനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്.

0Shares