ഇടുക്കി: ഫെബ്രുവരി രണ്ട് മുതല്‍ രണ്ട് മാസത്തേക്ക് ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്. ഭീഷണി നേരിടുന്ന വരയാടുകളുടെ പ്രജനനകാലമായതിനാല്‍ ഇവയുടെ സുഖപ്രസവവും കുഞ്ഞുങ്ങളുടെ സംരക്ഷണവും ഉറപ്പാക്കാനാണ് ഏപ്രില്‍ 1 വരെ ദേശീയോദ്യാനം അടച്ചിടുന്നത്. ലോകത്തിലെ മൊത്തം വരയാടുകളില്‍ പകുതിയും ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയിലാണുള്ളത്.
