ഫെബ്രുവരി മുതൽ വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും.

  • Post category:news
  • Reading time:1 min read
You are currently viewing ഫെബ്രുവരി മുതൽ വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും.

തിരുവനന്തപുരം: വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും. യൂണിറ്റിന് 10 പൈസ മുതല്‍ 50 പൈസ വരെ കൂട്ടാനാണ് റെഗുലേറ്ററി കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഫെബ്രുവരിയില്‍ പുതിയ നിരക്കുകള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

40 യൂണിറ്റിന് താഴെ ഉപയോഗിക്കുന്ന ബി.പി.എല്‍ കുടുംബങ്ങളെ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയേക്കും. അതേസമയം, 500 യൂണിറ്റിന് മുകളില്‍ നിലവിലെ നിരക്ക് തുടരണമെന്നും ശുപാര്‍ശയിലുണ്ട്.

0Shares