ഫൂട്ട്മാര്‍ട്ടിന്റെ ഇരട്ട ഷോറൂമുകള്‍ കണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ഫൂട്ട്മാര്‍ട്ടിന്റെ ഇരട്ട ഷോറൂമുകള്‍ കണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂര്‍: ഫൂട്ട് വെയര്‍ റീട്ടെയില്‍ ഷോറൂമായ ഫൂട്ട്മാര്‍ട്ടിന്റെ ഇരട്ട ഷോറൂമുകള്‍ കണ്ണൂരില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ചു. ക്യാപിറ്റല്‍ മാള്‍, സെന്‍ട്രല്‍ മാള്‍ എന്നിവിടങ്ങളിലായാണ് പുതിയ ഷോറൂമുകള്‍ തുറന്നിട്ടുള്ളത്. ക്യാപിറ്റല്‍ മാളിലെ ഷോറൂം മുഹമ്മദ്‌ റെഹാന്‍, നിബ്രാസ് എന്നിവര്‍ ഉത്ഘാടനം ചെയ്തു.


തുടര്‍ന്ന്, ട്വിന്‍സ് സ്റ്റെപ് എന്ന പേരില്‍ നടന്ന ഇരട്ടകളുടെ സംഗമത്തില്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത രണ്ട് ജോഡി ഇരട്ടകള്‍ക്ക് തളിപ്പറമ്പ നഗരസഭ ചെയര്‍മാന്‍ മഹമ്മൂദ് അള്ളാംകുളംകുളം സമ്മാനം വിതരണം ചെയ്തു. പുതിയ ഫാഷനുകളിലുള്ള ഫോര്‍മല്‍സ്, സെമി ഫോര്‍മല്‍സ്, കാഷ്വല്‍സ്,വിഭാഗങ്ങളിലുള്ള ബാഗുകളുടെയും ഫൂട്ട് വെയറുകളുടെയും വിപുലമായ ശേഖരമാണ് ഫൂട്ട്മാര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നത്.

0Shares