ഫുഡ്ബോള്‍ ആരാധകരുടെ ആവേശ നിമിഷം; ഖത്തർ ലോകകപ്പിന്‍റെ ലോ​ഗോ പ്രകാശനം ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing ഫുഡ്ബോള്‍ ആരാധകരുടെ ആവേശ നിമിഷം; ഖത്തർ ലോകകപ്പിന്‍റെ ലോ​ഗോ പ്രകാശനം ചെയ്തു

ലോകമെങ്ങുമുള്ള ഫുഡ്ബോള്‍ ആരാധകർ ആവേശത്തോടെ കാത്തിരുന്ന ഖത്തർ ലോകകപ്പിന്‍റെ ലോ​ഗോ പ്രകാശനം ചെയ്തു. ഖത്തര്‍ തലസ്ഥാനമായ ദോഹയിൽ ഖത്തര്‍ സമയം വൈകീട്ട് 8.22നാണ് (ഇന്ത്യ 10.52 PM) ലോഗോ പ്രകാശനം നടന്നത്. ഖത്തറിലെ പ്രധാനപ്പെട്ട നാല് ഇടങ്ങളില്‍ ഓരേ സമയം വലിയ പ്രോജക്ടര്‍ ഉപയോഗിച്ച് ലോഗോ അവതരിപ്പിച്ചു. ബുര്‍ജ് ദോഹ, കത്താര കള്‍ച്ചറല്‍ വില്ലേജ് അംഫിതിയറ്റര്‍, സൗക്വ വഖിഫ്, അല്‍ സുബറാഹ് കോട്ട എന്നിവിടങ്ങളിലാണ് ലോഗോ പ്രകാശനം ചെയ്തത്.

ഇതേ സമയം തന്നെ ലോകത്തിലെ പ്രധാനപ്പെട്ട 24 നഗരങ്ങളിലും ലോഗോ പ്രകാശനം ചെയ്തിരുന്നു. ലണ്ടന്‍, ജോഹന്നാസ്ബര്‍ഗ്, മെക്സിക്കോ സിറ്റി, മുംബൈ, പാരീസ് എല്ലാം ഇതില്‍ ഉള്‍പ്പെടും. ലോകകപ്പ് സംഘാടകര്‍ പറയും പ്രകാരം ലോകകപ്പ് നടത്തപ്പെടുന്ന എട്ട് സ്റ്റേഡിയങ്ങള്‍, മരുഭൂമിയിലെ മണല്‍ക്കുന്നുകളുടെ ഉയര്‍ച്ച താഴ്‌ച്ചകള്‍, ഒപ്പം ഇന്‍ഫിനിറ്റി സിംബലിനെയും സൂചിപ്പിക്കുന്നു, ഫുട്ബോള്‍ നല്‍കുന്ന ആനന്ദം ഒരിക്കലും അവസാനിക്കില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

22മത് ലോകകപ്പിനാണ് ആദ്യമായി ഒരു അറേബ്യന്‍ രാജ്യം ആതിഥേയരാകുന്നത്. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് നടക്കുക. ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18നാണ് ഫൈനല്‍ മത്സരം അരങ്ങേറുക.

0Shares