ഫുട്‌ബോള്‍ ലോകകപ്പ് കൊച്ചിയിലേക്ക്.. കളി ബ്രസീലും സ്‌പെയിനും തമ്മില്‍… ഇന്ത്യയ്ക്ക് അമേരിക്ക എതിരാളികള്‍

  • Post category:news
  • Reading time:1 min read
You are currently viewing ഫുട്‌ബോള്‍ ലോകകപ്പ് കൊച്ചിയിലേക്ക്.. കളി ബ്രസീലും സ്‌പെയിനും തമ്മില്‍… ഇന്ത്യയ്ക്ക് അമേരിക്ക എതിരാളികള്‍

മുംബൈ: ഫുട്‌ബോള്‍ ആരാധകര്‍ കൊതിയോടെ കാത്തിരുന്ന ലോകകപ്പ് മത്സരം കൊച്ചിയിലേക്ക്. ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയായ കൊച്ചിയില്‍ ലോകകപ്പില്‍ പന്ത് തട്ടുന്നത് സാക്ഷാല്‍ ബ്രസീല്‍ താരങ്ങള്‍. എതിരാളികളും ചില്ലറക്കാരല്ല – സ്‌പെയിന്‍. അണ്ടര്‍ 17 ലോകകപ്പിലാണ് കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ബ്രസീലും സ്‌പെയിനും ഏറ്റുമുട്ടുന്നത്. ആതിഥേയരായ ഇന്ത്യയ്ക്കുമുണ്ട് ലോകകപ്പ് കളിക്കാന്‍ അവസരം. യു എസ് എയാണ് ആദ്യമത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. അമേരിക്കയ്ക്ക് പുറമേ ഘാന, കൊളംബിയ ടീമുകളും ഇന്ത്യയുടെ ഗ്രൂപ്പിലാണ്. ഗ്രൂപ്പ് എ. ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ല എന്ന് ചുരുക്കം.

ഒക്ടോബര്‍ ആറിന് അമേരിക്ക, ഒമ്പതിന് കൊളംബിയ, 12ന് ഘാന എന്നിവരുമായിട്ടാണ് ഇന്ത്യയുടെ കളി. ബ്രസീല്‍ – സ്‌പെയിന്‍ കളിക്ക് പുറമേ മറ്റ് കളികളും കൂടിയുണ്ട് ഇത്തവണ കൊച്ചിയില്‍. വടക്കന്‍ കൊറിയയ്‌ക്കെതിരെ ബ്രസീല്‍ ഒരു കളി കൂടി കൊച്ചിയില്‍ കളിക്കും. ജര്‍മനി – ഗ്വിനിയ കളിയാണ് കൊച്ചിയിലെ മറ്റൊരു മത്സരം. എ മുതല്‍ എഫ് വരെ ആറ് ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ലോകകപ്പിന് വേണ്ടി പോരാടുന്നത്. മുംബൈയില്‍ വെച്ചാണ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കുള്ള വോട്ടെടുപ്പ് നടന്നത്.

0Shares