ഫുട്ബോള്‍ പ്രേമികള്‍ ഇടഞ്ഞു, യു.ഡി.എഫ് ഹര്‍ത്താല്‍ മാറ്റിവെച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഫുട്ബോള്‍ പ്രേമികള്‍ ഇടഞ്ഞു, യു.ഡി.എഫ് ഹര്‍ത്താല്‍ മാറ്റിവെച്ചു


തിരുവനന്തപുരം: യു.ഡി.എഫ് സംസ്ഥാനത്ത് ഒക്ടോബര്‍ 13ന് നടത്താനിരുന്ന സംസ്ഥാനവ്യാപക ഹര്‍ത്താല്‍ മാറ്റിവെച്ചു.ഒക്ടോബര്‍ 16ലേക്കാണ് ഹര്‍ത്താല്‍ മാറ്റിവെച്ചിരിക്കുന്നത്. കൊച്ചിയില്‍ അണ്ടര്‍ 17 ലോകകപ്പ് നടക്കുന്നതിനാലാണ് മാറ്റിവെയ്ക്കല്‍. എട്ട് മണിക്കൂറിനിടെ മൂന്ന് തവണയാണ് ഹര്‍ത്താല്‍ മാറ്റിയത്. മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയിലാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ലോകകപ്പ് മത്സരങ്ങളെ ബാധിക്കാത്ത രീതിയില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍ നടത്തുമെന്നായിരുന്നു പ്രഖ്യാപനം.

പിന്നീട് ഹര്‍ത്താല്‍ മൂന്ന് മണി വരെയായിരിക്കുമെന്നും അറിയിച്ചു. വീണ്ടും എതിര്‍പ്പുകള്‍ ഉയര്‍ന്നതിനേത്തുടര്‍ന്നാണ് 12ലേക്ക് മാറ്റിയതായി അറിയിക്കുകയും തുടര്‍ന്ന് ഒക്ടോബര്‍ 16 ആയി നിശ്ചയിക്കുകയുമായിരുന്നു.13-ാം തീയതിയിലെ ഹര്‍ത്താലിനെതിരെ കായികമന്ത്രി എ. സി മൊയ്തീന്‍ രംഗത്തെത്തിയിരുന്നു. ഹര്‍ത്താല്‍ കായിക കേരളത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കുമെന്നും പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.

0Shares