ഫീസ് കൊടുക്കാന്‍ വൈകി: വിദ്യാര്‍ത്ഥിനികളെ അര്‍ധനഗ്നരാക്കിയ പ്രിന്‍സിപ്പളിനെയും അധ്യാപകര്‍രെയും അറസ്റ്റ് ചെയ്തു.

  • Post category:news
  • Reading time:1 min read
You are currently viewing ഫീസ് കൊടുക്കാന്‍ വൈകി: വിദ്യാര്‍ത്ഥിനികളെ അര്‍ധനഗ്നരാക്കിയ പ്രിന്‍സിപ്പളിനെയും അധ്യാപകര്‍രെയും അറസ്റ്റ് ചെയ്തു.

പാറ്റ്‌ന: സ്‌കൂള്‍ ഫീസ് കൊടുക്കാന്‍ വൈകിയ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രമഴിപ്പിച്ച് അപമാനിച്ച അധ്യാപികയ്‌ക്കെതിരെയും പ്രിന്‍സിപ്പളിനെതിരെയും കേസ്. പാറ്റ്‌നയിലെ ബെഗുസാരൈ ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. ഫീസ് കൊടുത്തില്ലെന്ന് കാണിച്ചാണ് പ്രിന്‍സിപ്പളും മറ്റ് അധ്യാപകരും ചേര്‍ന്ന് അഞ്ചും നാലും വയസ്സുള്ള വിദ്യാര്‍ത്ഥിനികളെ വസ്ത്രമഴിപ്പിച്ച് അതി ക്രൂരമായി മാനസീകമായി പീഡിപ്പിച്ചത്. വസ്ത്രമില്ലാതെ മടങ്ങുന്ന കുട്ടികളെ ഗ്രാമവാസികളാണ് വസ്ത്രം നല്‍കി വീട്ടിലെത്തിച്ചത്.

സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പളും ടീച്ചര്‍മാരുമടക്കം മൂന്ന്പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രൈവറ്റ് സ്‌കൂളുകളില്‍ ഫീസ് കൊടുക്കാന്‍ വൈകിയതിനാല്‍ കുട്ടികളെ അപമാനിക്കുന്ന സംഭവം ഇതാദ്യമല്ല. ജനുവരിയില്‍ ഫീസ് കൊടുക്കാന്‍ വൈകിയതില്‍ അധ്യാപകര്‍ പരസ്യമായി അപമാനിച്ചതില്‍ വിഷമിച്ച് 16 കാരനായ വിദ്യാര്‍ത്ഥി ഹൈദരബാദില്‍ ആത്മഹത്യ ചെയ്തിരുന്നു.

0Shares