ഫിഫാ ലോകകപ്പ് റാങ്കിങ്ങില്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന പോസിഷനില്‍ ഇറ്റലി

  • Post category:news
  • Reading time:1 min read
You are currently viewing ഫിഫാ ലോകകപ്പ് റാങ്കിങ്ങില്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന പോസിഷനില്‍ ഇറ്റലി

റോം: ഫിഫാ ലോകകപ്പ് റാങ്കിങ്ങില്‍ ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവും മോശം റാങ്കിലേക്ക് കൂപ്പുകുത്തി മുന്‍ ലോക ചാമ്പ്യന്മാരായ ഇറ്റലി. നിലവിലെ ഫിഫാ ലോക റാങ്കിങ്ങില്‍ ഇറ്റലി 21 ആം സ്ഥാനത്താണ്. റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടാനാവാതെ പോയതാണ് ഇറ്റലിയുടെ റാങ്കിങ്ങ് ഇടിയാന്‍ കാരണമായത്. പ്ലേ ഓഫില്‍ സ്വീഡനോട് തോറ്റാണ് ഇറ്റലി പുറത്ത് പോയത്. ലോക റാങ്കിങ് നിലവില്‍ വന്നതിനു ശേഷം ആദ്യമായാണ് ഇത്രയും താഴ്ന്ന പൊസിഷനില്‍ ഇറ്റലി എത്തിയത്. ലോകകപ്പിന് മുംമ്പ് 19-ാം സ്ഥാനത്തായിരുന്നു. ലോകചാമ്പ്യന്മാരായ ഫ്രാന്‍സാണ് ഒന്നാം റാങ്കില്‍. ബെല്‍ജിയമാണ് രണ്ടാം സ്ഥാനത്ത്. ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യ നാലാം സ്ഥാനത്തും എത്തി.

0Shares