ബാങ്കോങ്: അമിതമായി ഭക്ഷണം കഴിച്ചാല്‍ ആരായാലും തടിവയ്ക്കും. അത് മനുഷ്യര്‍മാത്രമല്ല മൃഗങ്ങളായാലും ശരി അത് അങ്ങനെ തന്നെ. പട്ടിയും പൂച്ചയും കരടിയും കടുവയും ഒക്കെ ഇത്തരത്തില്‍ പൊണ്ണത്തടിയന്മാരായിരിക്കാറുണ്ട്. എന്നാല്‍ ഒരു നിമിഷം പോലും വെറുതെ ഇരിക്കാതെ മരങ്ങളില്‍ കുത്തിമറിയുന്ന കുരങ്ങിന്റെ ശരീരം അമിത വണ്ണം വയ്ക്കണമെങ്കില്‍ അത് ഭക്ഷണത്തിലെ ക്രമക്കേടുതന്നെയെന്ന് നിസ്സംശയം പറയാം.

തന്നെക്കാള്‍ വലിപ്പമുള്ള വയറും താങ്ങിപ്പിടിച്ച് നടക്കുന്ന ഈ കുരങ്ങന്‍ വസിക്കുന്നത് തായ്ലന്‍ഡിലെ ബാങ്കോക്കിലാണ്. ടൂറിസ്റ്റുകള്‍ കൊടുക്കുന്നതെന്തും വാരിവലിച്ചു തിന്നാണ് കുരങ്ങന്‍ ഈ രൂപത്തിലായത്. ആളുകള്‍ നല്‍കുന്ന ഭക്ഷണത്തില്‍ കൂടുതലും കോളയും മറ്റു ഫാസ്റ്റ് ഫുഡുകളുമാണ്. ഇവ മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും പൊണ്ണത്തടിയന്‍മാരാക്കുമെന്ന് ഈ കുരങ്ങന്റെ അനുഭവം വ്യക്തമാക്കുന്നു. ഫാറ്റി അങ്കിള്‍ എന്നാണ് ഈ തടിയന്‍ കുരങ്ങന്റെ ഓമനപ്പേര്.