
സമീപകാലത്ത് കേരളം ഏറ്റവും അധികം ചര്‍ച്ച ചെയ്തതും ഇപ്പോഴും തുടര്‍ന്ന്കൊണ്ടിരിക്കുന്നതുമായ ഒന്നാണ് ഫാറൂഖ് കോളേജിലെ അധ്യാപകന്‍ ഒരു പ്രസംഗത്തില്‍ നടത്തിയ ബത്തയ്ക്ക പ്രയോഗം. മുസ്ലിം സ്ത്രീകള്‍ വസ്ത്രം ധരിക്കുമ്പോള്‍ ശ്രദ്ധിക്കെണ്ടാതിന്റെ ആവശ്യകതയെ സംബന്ധിച്ച് അദ്ദേഹം പറഞ്ഞത് സമൂഹം മറ്റൊരു കാഴ്ചപ്പാടില്‍ എടുക്കുകയും അദ്ദേഹത്തിനെതിരെ വരികയും ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തുകൊണ്ട് സര്‍ക്കാര്‍ കേസെടുക്കുകയും ചെയ്തു. ഇതിനെ മറ്റൊരു സൈഡില്‍ ‘മാറ്തുറക്കല്‍’ സമരം എന്ന പേരില്‍ മേല്‍വസ്ത്രം ഇല്ലാതെ ചില സ്ത്രീകള്‍ സോഷ്യല്‍ മീഡിയവഴി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ഇത്രയധികം വിവാദം ഉണ്ടായ വിഷയത്തില്‍ ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരണവുമായി വന്നിരിക്കുകയാണ്. അധ്യാപകനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ അനാവശ്യമാണെന്ന് അഫീഫ മേലേതില്‍ എന്ന യുവതി ഉറപ്പിച്ചുപറയുന്നു. ഒപ്പം തന്നെ, ഏതൊരു സമുദായത്തിലെയും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മാത്രമാണ് മുസ്ലീം സമുദായത്തില്‍ ഉള്ളതെന്നും, പ്രതിഷേധക്കാര്‍ മുസ്ലിം സ്ത്രീകളുടെ മോചനത്തിനാണ് ശ്രമിക്കുന്നത് എന്ന വിശ്വാസം തനിക്കില്ല എന്നും തുറന്നു പറയുകയാണ്.
അഥവാ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അത് പറഞ്ഞുതീര്‍ക്കാന്‍ തങ്ങളുടേതായ ഇടങ്ങളും ആളുകളും ഉണ്ടെന്ന് അഫീഫ പറയുന്നു. യുവതിയുടെ ഫേസ്ബുക്ക് ലൈവ് സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്നാണ് വൈറല്‍ ആയിരിക്കുന്നത്. ലൈവില്‍ വന്ന്, പതിനഞ്ച് മണിക്കൂറില്‍ പതിനായിരത്തില്‍ അധികം ആളുകളാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
അഫീഫയുടെ വീഡിയോ കാണാം:
https://www.facebook.com/100008594649363/videos/1796834363946368/
