ഫാദര്‍ റോബിന്‍ വടക്കുംചേരി കുറ്റക്കാരനെന്ന് കോടതി

  • Post category:news
  • Reading time:1 min read
You are currently viewing ഫാദര്‍ റോബിന്‍ വടക്കുംചേരി കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ഫാ. റോബിന്‍ വടക്കുംചേരി കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും കോടതി ശരിവച്ചു. മറ്റു പ്രതികളായ ആറുപേരെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവമാണ് ഇവരെ വെറുതെ വിടാൻ കാരണം.

തലശ്ശേരി പോക്സോ കോടതി കേസില്‍ വിധി ഉടൻ വിധിക്കും. വളരെ വിവാദമായ കേസാണ് ഇത്. കൊട്ടിയൂരിലാണ് കേസിന്ആസ്പദമായ സംഭവം നടന്നത്. കേസിൽ പെൺകുട്ടി കൂറുമാറിയിരുന്നു. പ്രതിക്കനുകൂല നിലപാടാണ് പെൺകുട്ടി സ്വീകരിച്ചത്. എന്നാൽ ശാസ്ത്രീയ തെളിവുകൾ പ്രതിക്ക് എതിരായിരുന്നു.

0Shares