ഫാത്തിമ ലത്തീഫിന്‍റെ ദുരൂഹമരണം : കേസ് സി.ബി.ഐക്ക് വിടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing ഫാത്തിമ ലത്തീഫിന്‍റെ ദുരൂഹമരണം : കേസ് സി.ബി.ഐക്ക് വിടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍

മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ കേസ് സി.ബി.ഐക്ക് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാരിന്‍റെ ശുപാര്‍ശ. മദ്രാസ് ഹൈക്കോടതി അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി. ക്രൈം ബ്രാഞ്ച് അന്വേഷണം നീളുന്നതിലാണ് കോടതിയുടെ അതൃപ്തി രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് വനിതാ കമ്മീഷന്‍ ഐ.ഐ.ടിയിലെത്തി പരിശോധന നടത്തിയിരുന്നു. ആരോപണ വിധേയരായ അധ്യാപകരുടെ മോഴികള്‍ അടക്കം രേഖപ്പെടുത്തുകയും ചെയ്തു. ഫാത്തിമ ചൂഷണം നേരിട്ടോ എന്ന വ്യക്തമായിട്ടില്ലെന്നും പോലീസ് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കമ്മീഷന്‍ അധ്യക്ഷ കണ്ണകി ഭാഗ്യനാഥന്‍ വ്യക്തമാക്കി.

നവംബര്‍ ഒമ്പതിനാണ് മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്യുന്നത്. തന്‍റെ മരണത്തിന് കാരണം സുദര്‍ശന്‍ പദ്മനാഭന്‍ എന്ന അധ്യാപകനാണെന്ന് ഫോണില്‍ എഴുതിവച്ച ശേഷമായിരുന്നു ഫാത്തിമ ജീവനെടുക്കിയത്. മരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഫാത്തിമയുടെ ഫോണിലുണ്ടായിരുന്നു. തമിഴ്‌നാട് പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലാതായതോടെയാണ് കുടുംബം സി.ബി.ഐ ആവശ്യമുന്നയിച്ച് രംഗത്തുവന്നത്.

0Shares