ഫഹദിനെ നായകനാക്കി ഫാസിൽ പുതിയ സിനിമ സംവിധാനം ചെയ്യും; ചിത്രത്തിൻ്റെ തിരക്കഥ പുരോഗമിക്കുന്നു; ആദ്യ ചിത്രം റീലീസ് ചെയ്ത് 16 വർഷം പിന്നിട്ടപ്പോഴാണ് രണ്ടാം ചിത്രത്തിനായുള്ള ഒരുക്കം

  • Post category:news
  • Reading time:1 min read
You are currently viewing ഫഹദിനെ നായകനാക്കി ഫാസിൽ പുതിയ സിനിമ സംവിധാനം ചെയ്യും; ചിത്രത്തിൻ്റെ തിരക്കഥ പുരോഗമിക്കുന്നു; ആദ്യ ചിത്രം റീലീസ് ചെയ്ത് 16 വർഷം പിന്നിട്ടപ്പോഴാണ് രണ്ടാം ചിത്രത്തിനായുള്ള ഒരുക്കം

കൊച്ചി: മകന്‍ ഫഹദിനെ നായകനാക്കി ഫാസില്‍ സിനിമ സംവിധാനം ചെയ്യുന്നു. ചിത്രത്തിൻ്റെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണെന്ന് ഫാസിൽ പറഞ്ഞു. ഫാസിലിൻ്റെ നിർമാണത്തിൽ ഫഹദ് നായകനാകുന്ന ദിലീഷ് പോത്തൻ ചിത്രം പൂർത്തിയായതിന് ശേഷമാകും പുതിയ ചിത്രമെന്നും ഫാസിൽ വ്യക്തമാക്കി.

2002ല്‍ പുറത്തിറങ്ങിയ ഫഹദിൻ്റെ ആദ്യചിത്രമായ കയ്യെത്തും ദൂരത്താണ്‌ ഫാസിൽ- ഫഹദ് ഒരുമിച്ച ആദ്യ ചിത്രം. 16 വര്‍ഷത്തിനുശേഷം മകനെ നായകനാക്കി ഒരുക്കുന്ന സിനമയെപ്പറ്റി ഫാസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാൻ ഫാസിൽ തയ്യാറല്ല. ദേശാഭിമാനിക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഫാസില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

0Shares