
മാമ്പഴം ആരോഗ്യത്തിന് ഏറെ ഫലപ്രദമായ ഒന്നാണ്. നമ്മുടെ ശരീരത്തിന് ഏറ്റവും അനുയോജ്യമായ ഭക്ഷ്യവിഭവമാണ് മാമ്പഴം. മാമ്പഴത്തിന് ധാരാളം പോഷകഗുണങ്ങളുണ്ട്. മാമ്പഴം സ്ഥിരമായി കഴിച്ചാല്‍ ചര്‍മ്മത്തിന്‍റെ മിനുസവും മാര്‍ദ്ദവത്വവും വര്‍ദ്ദിക്കും. മാമ്പഴത്തില്‍ അടങ്ങിയിട്ടുള്ള ബീറ്റ കരോട്ടിന്‍ ആണ് ചര്‍മ്മ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നത്. മാമ്പഴത്തില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് വിറ്റാമിന്‍ സി.

മാമ്പഴം കഴിച്ചാല്‍ പ്രമേഹക്കാര്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാകില്ല. മാത്രമല്ല പ്രമേഹം വരാതെ തടയാനും മാമ്പഴത്തിനു കഴിയുമെന്ന് ഓസ്ട്രേലിയയില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നു. മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന മാങ്കിഫെറിനും ബയോആക്ടീവ് കോംപൗണ്ട്സുമാണ് പ്രമേഹത്തെ തടയുന്നത്. മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന ഫൈബർ, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നുവെന്നും ഒക്ലഹോമ സർവകലാശാലയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.
20നും 50നും ഇടയ്ക്ക് പ്രായമുള്ള 20 പേരിൽ രണ്ടാഴ്ച കൊണ്ട് നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. കൃത്യമായ അളവിൽ ഫ്രീസ് ഡ്രൈഡ് മാമ്പഴം കഴിച്ച പുരുഷന്മാരിലും സ്ത്രീകളിലും ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടു. അതേസമയം, ഇവരുടെ ശരീരഭാരത്തിൽ യാതൊരു മാറ്റവും സംഭിവിച്ചിരുന്നില്ലെന്നും പഠനത്തിൽ പറയുന്നു.
