
കൊച്ചി : നടിയെ അക്രമിച്ച കേസിൽ പ്രതിയായ പൾസർ സുനിയെ പോലീസ് കോടതിയിൽ ഹാജരാക്കി. റിമാൻഡ് കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് കോടതിയിൽ എത്തിച്ചത്. 
അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് സുനിയെ പോലീസ് എത്തിച്ചത്. കേസുമായി ബന്ധപ്പെട്ട് വമ്പൻ സ്രാവുകൾ കുടുങ്ങാനുണ്ടെന്ന് പൾസർ സുനി കോടതിയിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് പറഞ്ഞു.
